Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pranav Mohanlal

ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത് അ​ച്ഛ​ൻ, നാ​യ​ക്കു​ട്ടി​ക്കൊ​പ്പം ഉ​റ​ങ്ങു​ന്ന ചേ​ട്ട​ൻ; കു​ടും​ബ​ത്തെ മു​ഴു​വ​ൻ കാ​മ​റ​യി​ൽ പ​ക​ർ​ത്തി വി​സ്മ​യ  

അ​ച്ഛ​നെ​യും അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും കാ​മ​റ​യി​ൽ പ​ക​ർ​ത്തി വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. 2025 ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് താ​ര​പു​ത്രി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ത​ന്‍റെ ഫോ​ണി​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ഒ​രു​കൂ​ട്ടം ചി​ത്ര​ങ്ങ​ളാ​ണി​ത്. മോ​ഹ​ൻ​ലാ​ൽ, സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മെ​യി​ൻ ഹൈ​ലൈ​റ്റ്.

വ​ള​ർ​ത്തു നാ​യ​യെ കെ​ട്ടി​പ്പി​ടി​ച്ചു​റ​ങ്ങു​ന്ന പ്ര​ണ​വി​ന്‍റെ ചി​ത്ര​മാ​ണ് അ​തി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​ണം. അ​ച്ഛ​ന്‍റെ​യും ചേ​ട്ട​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്ന് പ്ര​ണ​വി​നു പി​ന്ന​ലെ വി​സ്മ​യ​യും സി​നി​മ​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജൂ​ഡ് ആ​ന്ത​ണി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​സ്മ​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം. തു​ട​ക്കം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Movies

ഈ​സ്തെ​റ്റി​ക് അ​രു​ൺ!

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ "ത​ട്ട​ത്തി​ന്‍ മ​റ​യ​ത്ത്’ സി​നി​മ​യു​ടെ ഓ​ഡി​ഷ​നി​ല്‍ നി​ന്നു പു​റ​ത്താ​യ അ​രു​ണ്‍ അ​ജി​കു​മാ​ര്‍ എ​ന്ന സ്കൂ​ള്‍ പ​യ്യ​ന്‍ 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​ന്നൂ​റു കോ​ടി ക​ള​ക്ഷ​ന്‍ ചി​ത്രം "ലോ​ക’​യു​ടെ പോ​സ്റ്റ​ര്‍ ഡി​സൈ​ന​റാ​യും രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ "ഡീ​യ​സ് ഈ​റെ’​യി​ല്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം കി​ര​ണ്‍ എ​ന്ന നി​ര്‍​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​യും മി​ന്നി​ത്തി​ള​ങ്ങു​ന്ന കാ​ഴ്ച.

നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ള്‍​ക്കു പോ​സ്റ്റ​റു​ക​ളൊ​രു​ക്കി​യ അ​രു​ണി​ന്‍റെ "ഈ​സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ’​യാ​ണ് ഡീ​യ​സ് ഈ​റെ​യ്ക്കും പോ​സ്റ്റ​റു​ക​ള്‍ തീ​ർ​ത്ത​ത്.

പൂ​ക്കാ​ലം, അ​ന്വേ​ഷി​പ്പി​ന്‍ ക​ണ്ടെ​ത്തും, പ​ട​ക്ക​ളം എ​ന്നി​വ​യി​ലൂ​ടെ അ​ഭി​ന​യ​വീ​ഥി​യി​ൽ നി​ര്‍​ണാ​യ​ക ചു​വ​ടു​ക​ള്‍. ഡീ​യ​സ് ഈ​റെ​യി​ലെ കി​ര​ണ്‍, അ​രു​ണി​ന്‍റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​കു​ന്നു.

"കി​ര​ണി​ന്‍റെ നേ​ര്‍ വി​പ​രീ​ത സ്വ​ഭാ​വ​മാ​ണ് എ​ന്‍റേ​ത്. ഏ​റെ ജോ​ളി​യാ​യ, എ​ല്ലാ​വ​രെ​യും പി​ടി​ച്ചു​നി​ര്‍​ത്തി സം​സാ​രി​ക്കു​ന്ന ഞാ​ന്‍ അ​ധി​ക​മാ​രോ​ടും മി​ണ്ടാ​തെ സെ​റ്റി​ന്‍റെ ഒ​രു മൂ​ല​യ്ക്കു​പോ​യി ഒ​റ്റ​യ്ക്ക് ഇ​രു​ന്ന​തും ചി​ല ബു​ദ്ധി​മു​ട്ടു​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച​തും ഈ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ്. ഇ​തു​വ​രെ ചെ​യ്ത​തി​ല്‍ ഏ​റ്റ​വും ആ​വേ​ശ​ജ​ന​ക​വും പ്ര​യാ​സ​മേ​റി​യ​തു​മാ​യ വേ​ഷം.'' അ​രു​ണ്‍ അ​ജി​കു​മാ​ര്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

തു​ട​ക്കം നാ​ട​ക​ത്തി​ല്‍

Movies

ഭ​യ​ത്തി​ന്‍റെ രോ​മാ​ഞ്ചം അ​ഥ​വാ ഭാ​ർ​ഗ​വി​ക്കു​ട്ടി മു​ത​ൽ ക​നി വ​രെ

അ​ടു​ത്ത സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ൽ മി​ക​ച്ച ഗോ​സ്റ്റ് റോ​ൾ ചെ​യ്ത ന​ട​നും ന​ടി​ക്കും അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ ക​ടു​ത്ത മ​ത്സ​രം ആ​യി​രി​ക്കും ആ ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ക. കാ​ര​ണം മ​ല​യാ​ള​സി​നി​മ​യി​ൽ ഇ​ത് യ​ക്ഷി-​പ്രേ​ത-​ഭൂ​ത- മ​റു​ത-​ചാ​ത്ത​ന്മാ​രു​ടെ ക​ളി വി​ളി​യാ​ട്ട​ത്തി​ന്‍റെ കാ​ല​മാ​ണ്.

ഭാ​ർ​ഗ​വീ​നി​ല​യ​ത്തി​ൽ തു​ട​ങ്ങു​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ല​ക്ഷ​ണ​മൊ​ത്ത ഹൊ​റ​ർ പാ​ര​മ്പ​ര്യം ഇ​പ്പോ​ഴും തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ തി​യ​റ്റ​ർ റി​ലീ​സ് ആ​യ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡീ​യെ​സ് ഈ​റേ വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു മ​ല​യാ​ള​ത്തി​ന്‍റെ ഹൊ​റ​ർ സി​നി​മ ച​രി​ത്രം. എ​ല്ലാ​കാ​ല​ത്തും പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​മു​ള്ള​വ​യാ​ണ് ഹൊ​റ​ർ മൂ​ഡി​ലു​ള്ള സി​നി​മ​ക​ൾ.

മ​ല​യാ​ള​ത്തി​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ മു​ഖ്യ വേ​ഷ​ത്തി​ലെ​ത്തി​യ ലോ​ക ചാ​പ്റ്റ​ർ വ​ൺ അ​ടു​ത്ത​കാ​ല​ത്ത് ക​ണ്ട ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ചി​ത്ര​മാ​യി. പി​ന്നീ​ട് സു​മ​തി വ​ള​വ്, നൈ​റ്റ് റൈ​ഡേ​ഴ്സ്, ഡീ​യെ​സ് ഈ​റേ എ​ന്നി​വ​യെ​ല്ലാം ഇ​തേ പാ​റ്റേ​ണി​ൽ വ​ന്നു. ഹൊ​റ​ർ സി​നി​മ​യാ​ണെ​ങ്കി​ലും അ​വ​യി​ൽ പ​ര​മാ​വ​ധി വ്യ​ത്യ​സ്ത​ത​ക​ൾ കൊ​ണ്ടു​വ​രാ​ൻ പു​തി​യ സം​വി​ധാ​യ​ക​ർ ക്ഷ​മി​ക്കു​ന്ന​തു​കൊ​ണ്ടു​ത​ന്നെ പേ​ടി​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ൾ​ക്കെ​ല്ലാം ഒ​രു ഫ്ര​ഷ്ന​സ് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

1964 ലാ​ണ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ നീ​ല വെ​ളി​ച്ചം എ​ന്ന ക​ഥ​യി​ൽ നി​ന്ന് ഭാ​ർ​ഗ​വീ​നി​ല​യം എ​ന്ന ഹൊ​റ​ർ സി​നി​മ പി​റ​വി​യെ​ടു​ക്കു​ന്ന​ത്. എ. ​വി​ൻ​സെ​ന്‍റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. മ​നോ​ഹ​ര​മാ​യ ഒ​രു റൊ​മാ​ന്‍റി​ക് ഹൊ​റ​ർ ചി​ത്ര​മാ​യി​രു​ന്നു അ​ത്. ഒ​രു​പ​ക്ഷേ മ​ല​യാ​ള​ത്തി​ൽ ആ​ദ്യം വ​രു​ന്ന ഹൊ​റ​ർ സി​നി​മ. അ​ത് ക​ണ്ട് അ​ന്ന് പേ​ടി​ച്ചു വി​റ​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഴ​യ ത​ല​മു​റ​യി​ലു​ള്ള​വ​ർ ഓ​ർ​ക്കു​ന്നു.

നി​ല​വെ​ളി​ച്ചം എ​ന്ന ക​ഥ​യൊ​ന്നും വാ​യി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല, പ​ക്ഷേ സി​നി​മ ക​ണ്ടു വീ​ട്ടി​ലെ​ത്തി​യി​ട്ടും പേ​ടി മാ​റി​യി​രു​ന്നി​ല്ല. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പോ​ലും നോ​ക്കാ​ൻ പി​ന്നീ​ട് പേ​ടി തോ​ന്നി. പി​ന്നീ​ട് എ​ത്ര​യോ രാ​ത്രി​ക​ളി​ൽ ഭാ​ർ​ഗ​വി​നി​ല​യം ഒ​രു പേ​ടി സ്വ​പ്ന​മാ​യി മ​ന​സി​ൽ കി​ട​ന്നി​രു​ന്നു. ആ ​പേ​ടി മാ​റാ​ൻ ഒ​രു​പാ​ട് കാ​ല​മെ​ടു​ത്തു - ഭാ​ർ​ഗ​വീ​നി​ല​യം തി​യ​റ്റ​റി​ൽ ക​ണ്ട പ​ഴ​യ ത​ല​മു​റ​യി​ൽ പെ​ട്ട​വ​ർ അ​ന്ന​ത്തെ തി​യ​റ്റ​ർ എ​ക്സ്പീ​രി​യ​ൻ​സ് ഓ​ർ​ത്തെ​ടു​ത്തു.

പി​ന്നീ​ട​ങ്ങോ​ട്ട് ധാ​രാ​ളം ഹൊ​റ​ർ മ​ല​യാ​ള സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​രെ പേ​ടി​പ്പി​ച്ചും ചി​ല​പ്പോ​ഴൊ​ക്കെ ചി​രി​പ്പി​ച്ചും വ​ന്നു പോ​യി​ക്കൊ​ണ്ടി​രു​ന്നു. ഹൊ​റ​ർ എ​ന്ന പേ​രി​ൽ ഇ​റ​ക്കി​യ പ​ല സി​നി​മ​ക​ളും പേ​ടി​യെ​ന്ന് വി​കാ​രം മാ​ത്രം സൃ​ഷ്ടി​ക്കാ​തെ ക​ട​ന്നു പോ​യി​ട്ടു​ണ്ട്. ലി​സ, ക​രി​മ്പൂ​ച്ച, ക​ലി​ക, ശ്രീ​കൃ​ഷ്ണ പ​രു​ന്ത്, യ​ക്ഷി, പ​ച്ച​വെ​ളി​ച്ചം, സീ​ൻ ന​മ്പ​ർ സെ​വ​ൻ, വീ​ണ്ടും ലി​സ, വി​ശ്വ​സി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും.... അ​ങ്ങ​നെ ഹൊ​റ​ർ സി​നി​മ​ക​ൾ പ​ല​ത​ര​ത്തി​ൽ എ​ത്തി. 60ക​ളി​ലും 70ക​ളി​ലും 80ക​ളി​ലും 90ക​ളി​ലും 2000ത്തി​ലും ഹൊ​റ​ർ സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​യി. അ​താ​യ​ത് ഭാ​ർ​ഗ​വീ​നി​ല​യം വ​ന്ന 1964 മു​ത​ൽ മു​ട​ക്ക​മി​ല്ലാ​തെ പേ​ടി​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ൽ വ​ന്നു എ​ന്ന​ർ​ത്ഥം.

1993ല്‍ ​റി​ലീ​സ് ചെ​യ്ത മ​ണി​ച്ചി​ത്ര​ത്താ​ഴ് ഹൊ​റ​ർ ചി​ത്രം എ​ന്ന ഗ​ണ​ത്തി​ൽ ചി​ല​ർ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ സി​നി​മ​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രും ഉ​ണ്ട്. വ​രും ത​ല​മു​റ​യ്ക്കു​ള്ള പാ​ഠ​പു​സ്ത​കം എ​ന്നാ​ണ് അ​ന്ന് ഫാ​സി​ൽ ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. അ​ത് ശ​രി​യാ​ണെ​ന്ന് കാ​ലം തെ​ളി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ഗം​ഗ​യും നാ​ഗ​വ​ല്ലി​യും ന​കു​ല​നും സ​ണ്ണി​യും ശ്രീ​ദേ​വി​യും ഒ​ക്കെ ഓ​രോ ത​ല​മു​റ​യ്ക്കും പ്രി​യ​പ്പെ​ട്ട​താ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

റീ ​റി​ലീ​സ് ചെ​യ്ത​പ്പോ​ഴും ചി​ത്രം സൂ​പ്പ​ർ​ഹി​റ്റ് ത​ന്നെ. പ​ക്ഷേ മ​ണി​ച്ചി​ത്ര​ത്താ​ഴ് മു​ത​ൽ മ​ല​യാ​ള​സി​നി​മ​യി​ലെ ഹൊ​റ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത​ത​ക​ളും പു​തു​മ​ക​ളും കൊ​ണ്ടു​വ​രാ​ൻ സം​വി​ധാ​യ​ക​ർ ശ്ര​മി​ച്ചു എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. അ​തു​വ​രെ പി​ന്തു​ട​ർ​ന്നു​പോ​ന്ന പ​തി​വ് രീ​തി​ക​ൾ വി​ട്ട് എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യി പേ​ടി​പ്പി​ക്കാം എ​ന്ന് സം​വി​ധാ​യ​ക​രും എ​ഴു​ത്തു​കാ​രും ചി​ന്തി​ച്ചു​തു​ട​ങ്ങി.

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ യാ​തൊ​രു സാ​ങ്കേ​തി​ക മി​ക​വും ഇ​ല്ലാ​തി​രു​ന്നി​ട്ടും ഭാ​ർ​ഗ​വി​ക്കു​ട്ടി പ്രേ​ക്ഷ​ക​രെ പേ​ടി​പ്പി​ച്ചു. കാ​ലം മു​ന്നോ​ട്ടു കു​തി​ച്ച​പ്പോ​ൾ സാ​ങ്കേ​തി​ക മി​ക​വി​ന്‍റെ എ​ല്ലാ സൂ​ത്ര​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​രെ ഭ​യ​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.​ഡി​ടി​എ​സും ഡോ​ൾ​ബി​യും ത്രീ​ഡി​യും എ​ല്ലാം എ​ത്തി​യ​പ്പോ​ൾ ഹൊ​റ​ർ സി​നി​മ​ക​ളു​ടെ പാ​റ്റേ​ണും മാ​റി.

വെ​റു​തെ പേ​ടി​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ൾ എ​ന്ന​തി​ന​പ്പു​റം ചി​രി​ച്ചു​കൊ​ണ്ട് കാ​ണാ​വു​ന്ന ഹൊ​റ​ർ-​കോ​മ​ഡി സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടു. പ​ക​ൽ പൂ​ര​വും ഇ​ൻ ഗോ​സ്റ്റ് ഹൗ​സ് ഇ​ന്നു​മൊ​ക്കെ ചി​രി​യും ഭ​യ​വും ഇ​ട​ക​ല​ർ​ത്തി​യ സി​നി​മ​ക​ളാ​യി​രു​ന്നു. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ രോ​മാ​ഞ്ചം ഈ ​ഗ​ണ​ത്തി​ൽ പെ​ട്ട​താ​യി​രു​ന്നു.

മോ​ഡേ​ൺ പ്രേ​ത ക​ഥ​യാ​ണ് ലോ​ക​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക​ണ്ടു ശീ​ലി​ച്ച പ്രേ​ത കാ​ഴ്ച​ക​ളെ അ​ടി​മു​ടി ത​ച്ചു​ട​ച്ചു​കൊ​ണ്ട് ലോ​ക ചാ​പ്റ്റ​ർ വ​ൺ പു​തി​യ കാ​ല​ത്തി​ന്‍റെ ഹൊ​റ​ർ സി​നി​മ​യാ​യി. പ്രേ​തം ആ​ണെ​ങ്കി​ലും യ​ക്ഷി​യാ​ണെ​ങ്കി​ലും അ​തി​നു​മു​ണ്ട് ഒ​രു ഹൃ​ദ​യ​വും മ​ന​സു​മെ​ന്ന് പു​തി​യ എ​ഴു​ത്തു​കാ​രും സം​വി​ധാ​യ​ക​രും കാ​ണി​ച്ചു ത​ന്നു. ഭ്ര​മ​യു​ഗ​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ക​യും ഭ​യ​ത്തി​ന്‍റെ ഓ​ര​ങ്ങ​ളി​ലൂ​ടെ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. ഹൊ​റ​ർ സി​നി​മ​ക​ളി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​നി​യും ന​ട​ക്കും.

വ​യ​ല​ൻ​സ് കു​ത്തി നി​റ​യ്ക്കാ​തെ​യും കാ​ത​ടി​പ്പി​ക്കു​ന്ന ബാ​ക്ഗ്രൗ​ണ്ട് മ്യൂ​സി​ക് ഇ​ല്ലാ​തെ​യും എ​ങ്ങി​നെ ഹൊ​റ​ർ സി​നി​മ ചെ​യ്യാം എ​ന്ന് പു​തു​ത​ല​മു​റ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ള​ത്തി​ന്‍റെ ബി​ഗ് സ്ക്രീ​നി​ൽ ഇ​നി​യും യ​ക്ഷി​യും പ്രേ​ത​വും ചാ​ത്ത​നും മ​റു​ത​യും ഭൂ​ത​വും പി​ശാ​ചു​ക്ക​ളും നി​റ​യും. പു​തി​യ​കാ​ല​ത്തെ മ​ല​യാ​ള സി​നി​മ​യി​ൽ പ്രേ​ത​ങ്ങ​ൾ വെ​റും ര​ക്ത​ദാ​ഹി​ക​ൾ അ​ല്ല, അ​വ​ർ കാ​ര്യ​കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ആ​രെ​യും കൊ​ല്ലു​ന്നി​ല്ല... അ​വ​ർ​ക്കും പ​ല​തും പ​റ​യാ​നു​ണ്ട്, അ​വ​ർ​ക്ക് വേ​ണ്ടി​യും കാ​തോ​ർ​ക്കേ​ണ്ടി വ​രും ന​മു​ക്ക്..

Movies

'അ​ച്ഛ​ന് പി​ന്നാ​ലെ ത​ന്നെ​യു​ണ്ട് മ​ക​നും'; മോ​ഹ​ൻ​ലാ​ലി​ന് പി​ന്നാ​ലെ 50 കോ​ടി നേ​ട്ട​വു​മാ​യി പ്ര​ണ​വ്

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ ഡീ​യ​സ് ഈ​റൈ 50 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ചു. ആ​റാം ദി​വ​സ​മാ​ണ് ചി​ത്രം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​നാ​ണി​ത്. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ണ​വി​ന്‍റേ​താ​യി അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ൽ എ​ത്തി​യ​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ഹൃ​ദ​യം, വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം എ​ന്നീ സി​നി​മ​ക​ളും 50 കോ​ടി ക​ള​ക്ട് ചെ​യ്തി​രു​ന്നു.

മോ​ഹ​ൻ​ലാ​ലി​നു​ശേ​ഷം തു​ട​ർ​ച്ച​യാ​യി 50 കോ​ടി നേ​ടു​ന്ന മ​ല​യാ​ള താ​ര​മാ​യും പ്ര​ണ​വ് മാ​റി. എ​മ്പു​രാ​ൻ, തു​ട​രും, ഹൃ​ദ​യ​പൂ​ർ​വം എ​ന്നീ സി​നി​മ​ക​ൾ മോ​ഹ​ൻ​ലാ​ലി​ന്‍റേ​താ​യി തു​ട​ർ​ച്ച​യാ​യി അ​ൻ​പ​ത് കോ​ടി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഭൂ​ത​കാ​ലം, ഭ്ര​മ​യു​ഗം എ​ന്നീ ര​ണ്ട് ഹൊ​റ​ർ സി​നി​മ​ക​ളു​ടെ തു​ട​ർ​ച്ച​യ്ക്കു​ശേ​ഷം രാ​ഹു​ല്‍ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത ഡീ​യ​സ് ഈ​റെ ഒ​ക്ടോ​ബ​ര്‍ 31നാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

 

Movies

ഇ​താ​ണു ഹൊ​റ​ര്‍ പ​ടം, ഭീ​തി​വി​ത​ച്ച് 'ഡീ​യ​സ് ഇ​റെ'

മി​ക​വു​റ്റ രീ​തി​യി​ൽ ഒ​രു ഹൊ​റ​ര്‍ സി​നി​മ എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ല്‍ അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ഡീ​യ​സ് ഈ​റെ. ശ​ബ്ദ​വും നി​ശ​ബ്ദ​ത​യും ചേ​രും​പ​ടി സം​യോ​ജി​പ്പി​ച്ച് 115 മി​നി​റ്റു​ക​ള്‍ പേ​ടി അ​നു​ഭ​വി​പ്പി​ക്കു​ന്ന മേ​ക്കിം​ഗ് ബ്രി​ല്യ​ന്‍​സ്.

ഭൂ​ത​കാ​ല​ത്തി​ല്‍ തു​ട​ങ്ങി ഭ്ര​മ​യു​ഗ​ത്തി​ലൂ​ടെ ഡീ​യ​സ് ഈ​റെ​യി​ലെ​ത്തു​മ്പോ​ള്‍ ത​നി​ക്കു പ്രി​യ​പ്പെ​ട്ട ഹൊ​റ​ര്‍ ജോ​ണ​റെ​ന്ന കെ​ട്ടി​ട​ത്തി​ല്‍ ന​മ്മ​ളെ പേ​ടി​പ്പെ​ടു​ത്തു​ന്ന, ഞെ​ട്ട​ലി​ലാ​ഴ്ത്തു​ന്ന ചി​ല പു​തി​യ നി​ഗൂ​ഢ മു​റി​ക​ള്‍ പ​ണി​തീ​ര്‍​ക്കു​ക​യാ​ണു സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍.

കൊ​ച്ചി​യി​ലു​ള്ള ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ സൈ​റ്റി​ല്‍ എ​ന്‍​ജി​നി​യ​റാ​ണ് പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം രോ​ഹ​ന്‍. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മൊ​ക്കെ അ​മേ​രി​ക്ക​യി​ലാ​ണ്. പ​ട്ട​ണ​ത്തി​ലെ വ​ലി​യ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണു താ​മ​സം. ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ജീ​വി​തം ആ​ഘോ​ഷി​ക്കു​ന്ന പ്ര​കൃ​തം. രോ​ഹ​ന്‍റെ ക്ലാ​സ്‌​മേ​റ്റും സു​ഹൃ​ത്തു​മാ​യി​രു​ന്ന ക​നി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നു സു​ഹൃ​ത്തി​ല്‍ നി​ന്ന് രോ​ഹ​ന്‍ അ​റി​യു​ന്നു. സു​ഹൃ​ത്തി​നൊ​പ്പം ക​നി​യു​ടെ വീ​ടു​സ​ന്ദ​ര്‍​ശി​ച്ചു സ്വ​ന്തം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന രോ​ഹ​ൻ നേ​രി​ടു​ന്ന അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം. തു​ട​ര്‍​ന്നു​ള്ള പേ​ടി​പ്പെ​ടു​ത്തു​ന്ന ക​ഥാ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളും വേ​റി​ട്ട ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളും തി​യ​റ്റ​റി​ല്‍ ആ​സ്വ​ദി​ക്കു​ന്ന​താ​ണു ര​സ​ക​രം.

പ്ര​വ​ച​നാ​തീ​ത​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​സ​ഞ്ചാ​രം. ഓ​രോ നി​മി​ഷ​വും അ​ടു​ത്തു സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്തെ​ന്ന ആ​കാം​ക്ഷ നി​ല​നി​ര്‍​ത്തു​ന്ന മേ​ക്കിം​ഗ് സ്‌​റ്റൈ​ല്‍. വി​ൻ​ഡോ ക​ർ​ട്ട​നു​ക​ളെ ത​ട്ടി​നീ​ക്കി കാ​റ്റ് വീ​ശു​മ്പൊ​ഴും ചാ​യ​ക്ക​പ്പും സ്ഫ​ടി​ക പാ​ത്ര​ങ്ങ​ളും വീ​ണു​ട​യു​മ്പൊ​ഴും സി​ഗ​ര​റ്റ് ക​ത്തി​ച്ചു വ​ലി​ക്കു​ന്പോ​ൾ പോ​ലും ഹൊ​റ​ര്‍ അ​നു​ഭ​വി​പ്പി​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ശ​ബ്ദം ഡി​സൈ​ന്‍ ചെ​യ്തു​വെ​ന്ന​ത് എ​ടു​ത്തു​പ​റ​യാ​തെ വ​യ്യ. ഇ​ത്ത​ര​മൊ​രു സ​സ്‌​പെ​ന്‍​സ് ചി​ത്ര​ത്തി​ന്‍റെ ഹൊ​റ​ര്‍​മൂ​ഡി​നു തീ​പി​ടി​പ്പി​ക്കും​വി​ധം പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കി​യ ക്രി​സ്റ്റോ സേ​വ്യ​റും ശ​ബ്ദം ഡി​സൈ​ന്‍ ചെ​യ്ത ജ​യ​ദേ​വ​ന്‍ ച​ക്ക​ട​ത്തും ശ​ബ്ദ​മി​ശ്ര​ണം ഗം​ഭീ​ര​മാ​ക്കി​യ എം. ​ആ​ര്‍. രാ​ജാ​കൃ​ഷ്ണ​നും കൈയ​ടി നേ​ടു​ന്ന കാ​ഴ്ച.

Kerala

വിസ്മയ ‘തുടക്ക’ത്തിന് ക്ലാപ്പടിച്ച് പ്രണവ്

കൊ​​​ച്ചി: ന​​​ട​​​ൻ മോ​​​ഹ​​​ന്‍ലാ​​​ലി​​​ന്‍റെ മ​​​ക​​​ള്‍ വി​​​സ്മ​​​യ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ക്കു​​​ന്ന ജൂ​​​ഡ് ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് ചി​​​ത്ര​​​മാ​​​യ ‘തു​​​ട​​​ക്ക’ ത്തി​​​ന്‍റെ പൂ​​​ജാ​​​ച​​​ട​​​ങ്ങു​​​ക​​​ള്‍ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സി​​​നി​​​മ​​​യു​​​ടെ അ​​​ണി​​​യ​​​റ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കൊ​​​പ്പം മോ​​​ഹ​​​ന്‍ലാ​​​ലും കു​​​ടും​​​ബ​​​വും പ​​​ങ്കെ​​​ടു​​​ത്തു. ആ​​​ശീ​​​ര്‍വാ​​​ദ് സി​​​നി​​​മാ​​​സ് ആ​​​ണ് സി​​​നി​​​മ നി​​​ര്‍മി​​​ക്കു​​​ന്ന​​​ത്.

പൂ​​​ജാ​​​ച​​​ട​​​ങ്ങി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ജൂ​​​ഡ് ആ​​​ന്‍റ​​​ണി, ജോ​​​സ​​​ഫ് മോ​​​ഹ​​​ന്‍ലാ​​​ലി​​​ന് തി​​​ര​​​ക്ക​​​ഥ കൈ​​​മാ​​​റി. സു​​​ചി​​​ത്ര മോ​​​ഹ​​​ന്‍ലാ​​​ല്‍ സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍മം നി​​​ര്‍വ​​​ഹി​​​ച്ചു. മ​​​ക​​​ന്‍ പ്ര​​​ണ​​​വാ​​​ണ് ആ​​​ദ്യക്ലാ​​​പ്പ് അ​​​ടി​​​ച്ച​​​ത്. സി​​​നി​​​മ​​​യി​​​ല്‍ പ്ര​​​ധാ​​​ന വേ​​​ഷ​​​ത്തി​​​ലെ​​​ത്തു​​​ന്ന ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​രി​​​ന്‍റെ മ​​​ക​​​ന്‍ ആ​​​ശി​​​ഷ് ജോ​​​ഷി​​​യെ​​​യും ആ​​​രാ​​​ധ​​​ക​​​ര്‍ക്കു മോ​​​ഹ​​​ന്‍ലാ​​​ല്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി.

“സി​​​നി​​​മ​​​യി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്നോ ന​​​ട​​​നാ​​​ക​​​ണ​​​മെ​​​ന്നോ ആ​​​ഗ്ര​​​ഹി​​​ച്ച ആ​​​ള​​​ല്ല ഞാ​​​ന്‍. കാ​​​ല​​​ത്തി​​​ന്‍റെ നി​​​ശ്ച​​​യം​​​പോ​​​ലെ ഞാ​​​ന്‍ സി​​​നി​​​മ​​​യി​​​ല്‍ വ​​​ന്നു. പ്രേ​​​ക്ഷ​​​ക​​​രാ​​​ണ് എ​​​ന്നെ ഒ​​​രു ന​​​ട​​​നാ​​​ക്കി​​​യ​​​ത്. എ​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ല്‍ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ല്ലാം ഒ​​​രു വി​​​സ്മ​​​യ​​​മാ​​​യി​​​ട്ടാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

എ​​​ന്‍റെ മ​​​ക​​​ളു​​​ടെ പേ​​​രു​​​ത​​​ന്നെ വി​​​സ്മ​​​യ എ​​​ന്നാ​​​ണ്. ഒ​​​രു സി​​​നി​​​മ​​​യി​​​ല്‍ അ​​​ഭി​​​ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ള്‍ പ​​​റ​​​ഞ്ഞു. അ​​​തി​​​നു​​​ള്ള എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ന​​​മു​​​ക്കു​​​ണ്ട്. വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഒ​​​രു പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ ക​​​മ്പ​​​നി​​​യും ഒ​​​പ്പം ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​രു​​​മു​​​ണ്ട്’’- മോ​​​ഹ​​​ന്‍ലാ​​​ല്‍ പ​​​റ​​​ഞ്ഞു.

ന​​​ല്ല സ​​​ബ്ജ​​​ക്ട് കി​​​ട്ടി. അ​​​തി​​​ന്‍റെ പേ​​​രു​​​ത​​​ന്നെ തു​​​ട​​​ക്കം എ​​​ന്നാ​​​ണ്. സി​​​നി​​​മാ​​​യാ​​​ത്ര​​​യി​​​ല്‍ എ​​​ന്‍റെ ഉ​​​യ​​​ർ​​​ച്ച​​​താ​​​ഴ്ച​​​ക​​​ളി​​​ൽ ഒ​​​പ്പം ഒ​​​രു​​​പാ​​​ടു പേ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​സ്മ​​​യ​​​യ്ക്കും അ​​​ത്ത​​​ര​​​മൊ​​​രു ഭാ​​​ഗ്യം ഉ​​​ണ്ടാ​​​ക​​​ട്ടെയെ​​​ന്നു പ്രാ​​​ര്‍ഥി​​​ക്കു​​​ന്നു​​​വെ​​​ന്നു അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ശീ​​​ര്‍വാ​​​ദ് സി​​​നി​​​മാ​​​സി​​​ന്‍റെ 25- ാം വാ​​​ര്‍ഷി​​​ക​​​ത്തി​​​ലാ​​​ണ് വി​​​സ്മ​​​യ മോ​​​ഹ​​​ന്‍ലാ​​​ലി​​​ന്‍റെ സി​​​നി​​​മാ​​​ പ്ര​​​വേ​​​ശ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 2018 നു​​​ശേ​​​ഷം ജൂ​​​ഡ് ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ചി​​​ത്രം​​​കൂ​​​ടി​​​യാ​​​ണ് ‘തു​​​ട​​​ക്കം’. എ​​​ഴു​​​ത്തി​​​ലും ചി​​​ത്ര​​​ര​​​ച​​​ന​​​യി​​​ലും യാ​​​ത്ര​​​ക​​​ളി​​​ലും ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന വി​​​സ്മ​​​യ​​​യു​​​ടെ പു​​​തി​​​യ തു​​​ട​​​ക്ക​​​ത്തെ ആ​​​കാം​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണു പ്രേ​​​ക്ഷ​​​ക​​​ർ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

Movies

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹൊ​റ​ർ ത്രി​ല്ല​ർ; ഡീ​യ​സ് ഈ​റെ റി​ലീ​സ് ട്രെ​യി​ല​ർ  

 ഭ്ര​മ​യു​ഗം, ഭൂ​ത​കാ​ലം എ​ന്നീ ഹൊ​റ​ര്‍ ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ‘ഡീ​യ​സ് ഈ​റെ’​യു​ടെ റി​ലീ​സ് ട്രെ​യി​ല​ർ പു​റ​ത്ത്.

ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ട്രെ​യി​ല​ർ ആ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഒ​ട്ടേ​റെ ദു​രൂ​ഹ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഉ​ദ്വേ​ഗ​വും ആ​കാം​ഷ​യും മി​സ്റ്റ​റി​യും നി​റ​ഞ്ഞ ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന ട്രെ​യി​ല​റും പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. നി​ല​വാ​ര​മു​ള്ള ദൃ​ശ്യ​ങ്ങ​ളും ഗം​ഭീ​ര സം​ഗീ​ത​വും കോ​ർ​ത്തി​ണ​ക്കി വ​മ്പ​ൻ സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലാ​ണ് ട്രെ​യി​ല​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 

Movies

ബെ​ർ​ലി​നി​ൽ ചു​റ്റി​ക്ക​റ​ങ്ങി പ്ര​ണ​വ്; പു​തി​യ സി​നി​മ ഇ​റ​ങ്ങു​ന്ന​ത് അ​റി​ഞ്ഞോ​യെ​ന്ന് ആ​രാ​ധ​ക​ർ

ജ​ർ​മ​നി​യി​ൽ ചു​റ്റി​ക്ക​റ​ങ്ങി ന​ട​ക്കു​ന്ന പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ബെ​ർ​ലി​നി​ൽ വ​ച്ച് ഒ​രു​കൂ​ട്ടം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ണ​വി​നെ ക​ണ്ടു​മു​ട്ടി​യ​ത്.

ഓ​രോ സി​നി​മ ഇ​റ​ങ്ങു​മ്പോ​ഴും അ​ഭി​മു​ഖ​ങ്ങ​ളും റീ​ലു​ക​ളു​മാ​യി താ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന പു​തി​യ കാ​ല​ത്ത് സി​നി​മ​യു​ടെ റി​ലീ​സി​ന്‍റെ ടെ​ൻ​ഷ​നി​ല്ലാ​തെ ക​റ​ങ്ങി​ന​ട​ക്കു​ന്ന യു​വ​താ​ര​ത്തെ ക​ണ്ട് അ​ദ്ഭു​ത​പ്പെ​ടു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഒ​ക്ടോ​ബ​ർ 31-നാ​ണ് പ്ര​ണ​വ് നാ​യ​ക​നാ​യെ​ത്തു​ന്ന ഡീ​യ​സ് ഈ​റേ റി​ലീ​സാ​കു​ന്ന​ത്.

Movies

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​നം; ‘ഡീ​യ​സ് ഈ​റേ’ ടീ​സ​ർ

ഭ്ര​മ​യു​ഗം, ഭൂ​ത​കാ​ലം എ​ന്നീ ഹൊ​റ​ര്‍ ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ‘ഡീ​യ​സ് ഈ​റേ’ (Dies Irae)യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ക്കി.

‘ഭ്ര​മ​യു​ഗ’​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​തേ ക്രി​യേ​റ്റീ​വ് ടീം ​ത​ന്നെ​യാ​ണ് ‘ഡീ​യ​സ് ഈ​റേ’​യു​ടെ​യും അ​ണി​യ​റ​യി​ൽ.

‘ഡീ​യ​സ് ഇ​റേ’ എ​ന്ന​ത് ലാ​റ്റി​ൻ വാ​ക്കാ​ണ്. മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി പാ​ടു​ന്ന ഒ​രു ലാ​റ്റി​ൻ ക​വി​ത​യാ​ണ് ഡീ​യ​സ് ഈ​റേ. ഡീ​യ​സ് ഈ​റേ എ​ന്നാ​ൽ ലാ​റ്റി​നി​ൽ ഉ​ഗ്ര കോ​പ​ത്തി​ന്‍റെ ദി​നം എ​ന്ന​ർ​ത്ഥം. പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ എ​ഴു​ത​പ്പെ​ട്ട​താ​ണെ​ന്ന് ക​രു​തു​ന്നെ​ങ്കി​ലും ഡീ​യ​സ് ഇ​റേ​യു​ടെ ഉ​ൽ​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​വ​കാ​ശ​ത്തി​ലും ത​ർ​ക്ക​ങ്ങ​ളു​ണ്ട്.

Movies

പു​തി​യ ലെ​വ​ൽ അ​ൺ​ലോ​ക്ക് ചെ​യ്ത് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ; ‘ഡീ​യ​സ് ഈ​റേ’ പോ​സ്റ്റ​ർ

ഭ്ര​മ​യു​ഗം, ഭൂ​ത​കാ​ലം എ​ന്നീ ഹൊ​റ​ര്‍ ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ‘ഡീ​യ​സ് ഈ​റേ’​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്ത്. പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്ക് ആ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ഇ​തു​വ​രെ കാ​ണാ​ത്ത ലു​ക്കി​ലാ​ണ് താ​രം എ​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​യാ​ണ് ‘ഡീ​യ​സ് ഈ​റേ’ ഒ​രു​ക്കു​ന്ന​ത്. പ്ര​ണ​വി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പോ​സ്റ്റ​ർ റി​ലീ​സ്.

‘ഡീ​യ​സ് ഇ​റേ’ എ​ന്ന​ത് ലാ​റ്റി​ൻ വാ​ക്കാ​ണ്. മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി പാ​ടു​ന്ന ഒ​രു ലാ​റ്റി​ൻ ക​വി​ത​യാ​ണ് ഡീ​യ​സ് ഈ​റേ. ഡീ​യ​സ് ഈ​റേ എ​ന്നാ​ൽ ലാ​റ്റി​നി​ൽ ഉ​ഗ്ര കോ​പ​ത്തി​ന്‍റെ ദി​നം എ​ന്ന​ർ​ത്ഥം. പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ എ​ഴു​ത​പ്പെ​ട്ട​താ​ണെ​ന്ന് ക​രു​തു​ന്നെ​ങ്കി​ലും ഡീ​യ​സ് ഇ​റേ​യു​ടെ ഉ​ൽ​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​വ​കാ​ശ​ത്തി​ലും ത​ർ​ക്ക​ങ്ങ​ളു​ണ്ട്.

18 വ​രി​ക​ളു​ള്ള ക​വി​ത​യാ​ണ് ഡീ​യ​സ് ഇ​റേ. കാ​ഹ​ളം മു​ഴ​ക്കി ആ​ത്മാ​ക്ക​ളെ ദൈ​വ​ത്തി​ന്‍റെ സിം​ഹാ​സ​ന​ത്തി​നു മു​ന്നി​ൽ വി​ളി​ച്ചു​കൂ​ട്ടു​ന്ന അ​ന്ത്യ​വി​ധി​യാ​ണ് ഈ ​ക​വി​ത​യി​ൽ വി​വ​രി​ക്കു​ന്ന​ത്. ഇ​വി​ടെ ര​ക്ഷ​പ്പെ​ട്ട​വ​രെ മോ​ചി​പ്പി​ക്കു​ക​യും ര​ക്ഷ​പ്പെ​ടാ​ത്ത​വ​രെ നി​ത്യ​ജ്വാ​ല​ക​ളി​ലേ​ക്ക് എ​റി​യു​ക​യും ചെ​യ്യും. ദൈ​വ​ത്തി​ന്‍റെ അ​ന്ത്യ വി​ധി​യും സ്വ​ർ​ഗ​ത്തി​ലേ​ക്കും ന​ര​ക​ത്തി​ലേ​ക്കും ആ​ത്മാ​ക്ക​ളെ അ​യ​ക്കു​ന്ന​തു​മാ​ണ് ഡി​യ​സ് ഇ​റേ​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര, എ​സ്. ശ​ശി​കാ​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഹൊ​റ​ർ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ക്കു​ന്ന​തും രാ​ഹു​ൽ ത​ന്നെ​യാ​ണ്.

സി​നി​മ​യു​ടെ ആ​ർ​ട്ട് ചെ​യ്യു​ന്ന​ത് ജ്യോ​തി​ഷ് ശ​ങ്ക​ർ. ഛായാ​ഗ്ര​ഹ​ണം: ഷെ​ഹ്‌​നാ​ദ് ജ​ലാ​ൽ ISC, എ​ഡി​റ്റിം​ഗ് ഷ​ഫീ​ഖ് മു​ഹ​മ്മ​ദ് അ​ലി. സൗ​ണ്ട് ഡി​സൈ​ൻ ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്. സൗ​ണ്ട് മി​ക്സ് രാ​ജാ​കൃ​ഷ്ണ​ൻ എം.​ആ​ർ. മേ​ക്ക​പ്പ് റോ​ണെ​ക്സ് സേ​വ്യ​ർ. സ്റ്റ​ണ്ട്സ് ക​ലൈ കിം​ഗ്സ​ൺ. വി​എ​ഫ്എ​ക്സ് ഡി​ജി ബ്രി​ക്സ്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ അ​രോ​മ മോ​ഹ​ൻ. ചി​ത്രം ഈ ​വ​ർ​ഷം ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Latest News

Up